

ഇടമുറിയാതെ പാടുന്നൊരാ ചുവരുകളും..
നിര നിരയായ് പൊഴിയുന്നൊരാ പൂവുകളും..
മെല്ലവേ ചായുന്ന സ്നേഹമാം തണലും..
ശാന്തമായ് പരക്കുന്ന സ്വഛതയും..
സരിഗമ പാടുന്ന ചുവരുകള്‍ കണ്ടനാള്‍
സ്വാതി തന് കീര്‍ത്തനമായ് പെയ്തുഞാന്‍....
വിടചൊല്ലി വരുന്നേരം വഴിയിലെ മരമുത്തച്ഛന്
സ്വയം മറന്നൂ തന്റെ സാധക നിര്‍വൃതിയില്‍...
സ്നെഹത്തിന് തണലേറ്റു നടന്നെത്തിയെന്‍
പ്രിയ കലാലയങ്കണത്തില്‍......
ചെങ്കല്ലിന് ചുവപ്പിനാലെഴുതിയൊരു കാവ്യം പോല്‍
അറിവിന്റെ വിനീത ഗുരുനാഥന്.......
ഇടനാഴികകളില്‍,മരച്ചുവട്ടില്‍,പടവുകളില്‍ തിരഞ്ഞു ഞാനാ
സൗഹൃദ സല്ലാപങ്ങള്‍...പിന്നെയെന്നെയും..
പൂക്കള്‍ വീണ പരിചിതമാം വഴികള്‍....
ഇനി തിരിച്ചു പോക്കില്ലാത്ത ജീവിത വഴികള്‍....
മഞ്ഞിച്ച സായന്തന വെയിലില്‍ നാണിച്ചു നില്പൂ
പാളയത്തെ തെരുവുകള്‍....എന്റ്റെ സ്വപ്നവീധികള്‍.....
ഫൈനാര്‍ട്സ് വളപ്പിലെ കണിക്കൊന്ന ചിരിയാലെന്നെ വരവേറ്റു
നഷ്ടസൗഹ്രുദം പങ്കു വച്ചു.....
ലൈബ്രറിയിലെ തണുപ്പില്‍ ജാലകപ്പടിയില്‍ ഞനൊരക്ഷരമാകവേ
കാറ്റാടി മരമൊരു പഴയ കവിത ചൊല്ലി....
പിന്നെ ഞാനെത്തിയെന് ഹോസ്റ്റല്‍ വളപ്പില്‍...
പഴമയുടെ,കവിതയുടെ സ്വര്‍ഗീയ വളപ്പില്‍....
പഴയ ബില്ടിങ്ങിലെ നീളന്‍ വരാന്തയില്‍ ഒരുമാത്ര
ഞാനൊരു കല് പ്രതിമമാത്രമായ്.....
ടി.വി റൂമിലെ കനത്ത നിശബ്ദതയും.......
കൊന്ന മരത്തിന്റെ തണല്‍ വീണ പടവുകളും.....
ആരവങ്ങളൊടുങ്ങാത്ത ഹോസ്റ്റല്‍ മൈതാനവും....
ആ പടവുകളിലിരുന്നു...എപ്പൊഴോ മയങ്ങിപ്പോയി.
ഇടയ്ക്കു ഞാനൊരു സ്വപ്നമായ് മാറി പോല്‍...
പ്രകൃതിയുടെ മടിയിലൊരു
തുഷാരമായി...വീണുടഞ്ഞു പോയി...
പിന്നെ ആദിയില്‍ ലയിച്ചുപോയ് പോല്‍....
ഒടുവില്‍ ഞാനെന്റെ സാമ്രാജ്യമണഞ്ഞു
മുറിയിലെയിരുട്ടിലെനെന്നോര്‍മകള്‍ തിരഞ്ഞൂ.......
തുറന്നൂ ഞാനെന്‍ ജാലകം...കാഴ്ചകളുടെ കാവ്യജാലകം...
പിന്നെ കുശലം പറഞ്ഞു സതീര്‍ത്ഥ്യനാം മര മുത്തച്ഛ്ന്‍...
ഇരുളു പരക്കും മുന്‍പേ യാത്ര ചൊല്ലി...മ്യൂസിയം
വഴിയിലെന്‍ മിഴിനിറച്ചു...
ചെമ്പകച്ചോട്ടിലെ പുല്‍ക്കൊടി പുണര്‍ന്നെന്നെ...
പ്രണയം ചെമ്പക ഗന്ധമായ്...വിവശമായ്...
മുന്നിലെ വിളക്കുകള്‍ മിഴിചിമ്മി...
...മഞ്ഞും പൊഴിഞ്ഞെന്റെ മേലേ....
അനന്തന്റ്റെ പുരിയിലൊരു ബിന്ദുവായലിഞ്ഞുഞാന്‍
പിന്നില്‍ രാവും സാന്ദ്രമായി........
11 comments:
ഓര്‍മ്മകള്‍ മങ്ങാതിരിക്കട്ടെ
അരവിക്കു ധാരാളം പറയുവാനുണ്ട്!
കവിതയാകുമ്പോള്‍ കുറച്ചുകൂടി മുറുക്കം വേണമെന്നാണ് എന്റെ എളിയ അഭിപ്രായം. അക്ഷരത്തെറ്റുകളും ശ്രദ്ധിക്കുമല്ലൊ.
ബാബുവേട്ടാ.. കവിതയാകുമ്പോള്‍ കുറച്ചുകൂടി മുറുക്കം വേണമെന്ന അഭിപ്രായത്തോട് യൊജിക്കുന്നു...അക്ഷരത്തെറ്റുകള്‍ ഇനി ശ്രദ്ധിക്കാം...വിമര്‍ശനങ്ങള്‍ക്ക് നന്ദി...
നവന്...ഓര്‍മകള്‍ മങ്ങാതിരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിച്ചു പോകുകയാണു..
കാരണം ആ ഓര്‍മകള്‍ ആണെന്റെ ജീവ ശ്വാസം...
നല്ല ആശയം.
ചില ബിംബങ്ങള്‍ ആവര്ത്തിക്കുന്നില്ലേയെന്നു സംശയം.
കവിതയും ഗദ്യവും തന്നിലുള്ള അതിരും കുറഞ്ഞു പൊകുന്നോ?
ഇനിയും എഴുതുമല്ലോ, കുറേകൂടി ചുരുക്കിപ്പറയാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു.
ചാമ്പക്കാടന്...ഇതേ അഭിപ്രായം വളരെ മുന്‍പ് എന്റെ ഒരു സുഹ്രുത്തു പറഞിരുന്നു...കവിത ഗദ്യം ആയിപ്പോകുന്നതു ചിലപ്പോള്‍ ഞാന്‍ കഥയും ലേഖനങ്ങളും മാത്രമെഴുതിയ ശീലം കൊണ്ടാവാം.. സത്യം പറഞാല്‍ ഞാനെന്റെ ജീവിതത്തില്‍ ഇത് രണ്ടാമതായിട്ടെഴുതുന്ന കവിതയാണ്...അതിന്റെ പോരായ്മ ഉണ്ടാകും...തുടക്കം ഒരു കവിതയിലാകണമെന്ന നിര്‍ബന്ധം കൊന്ടാന്ണു കവിതയില്‍ തുദങിയത്..ഇനി ചില ഓര്‍മക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാമെന്നു വിചാരിക്കുന്നു...ക്രീയാത്മകമായ വിമര്‍ശനങ്ങള്‍ക്കു നന്ദി....
ഒരുപാടിഷ്ടമായി കവിത പ്രത്യെകിച്ചും കലാലയത്തെക്കുറിച്ചുള്ള വിവരണം. ഒരു പക്ഷെ എന്റെയും കൂടിയായതിനാലാവാം.
അടുത്ത കവിതയ്കായി കാത്തിരിക്കുന്നു.
അശോകേട്ടനും പീലിക്കുട്ടിക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.....സമയം അനുവദിക്കുന്നില്ല,അതാണു പുതിയ രചനകള്‍ ഒന്നും പ്രസിദ്ധീകരിക്കാത്തത്....എങ്കിലും ഒരു ഓര്‍മക്കുറിപ്പുമായി താമസിയാതെ രംഗത്ത് വരാമെന്നു വിചാരിക്കുന്നു...
അരവിശിവ, തന്റെ ഇമെയില്‍ ഐഡി എനിക്ക് താഴെ പറയുന്ന ഇമെയിലില്‍ അയച്ചുതരിക.
menon_murali@hotmail.com
murali menon, Tanzania
"പൂക്കള്‍ വീണ പരിചിതമാം വഴികള്‍....
ഇനി തിരിച്ചു പോക്കില്ലാത്ത ജീവിത വഴികള്‍...."
അരവിശിവ...
നന്നായിരിക്കുന്നു... നൊസ്റ്റാള്‍ജിക്...!
Post a Comment