Monday, August 28, 2006

എന്റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും സ്വാഗതം...എന്റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും സ്വാഗതം...

ഇത് ഒരു ഓര്‍മക്കുറിപ്പാണു......അതിനുമപ്പുറം കഴിഞു പോയ മനോഹരമായൊരു കാലത്തിന്റെ കാല്പനികമായൊരു വിവരണമാണു......

ഞാന്‍ വിവരിക്കുന്നതു മുന്‍പു ആരൊക്കെയോ പറഞ്ഞതിന്റെ ബാക്കിയാവാം...പറയാന്‍ മറന്നു വച്ചതുമാവാം..

ഇനി എന്നെക്കുറിച്ച്.....ആലപ്പുഴ ജില്ലയില്‍ ജനനം.വ്യകതമായി പറഞ്ഞാല്‍ കായംകുളത്തിനടുത്തുള്ള നൂറനാട്...പത്താം ക്ലാസ്സ് വരെ ഗ്രാമത്തിലെ സ്കൂളില്‍ പഠനം...പിന്നെയാണു ഞാന്‍ പ്രീ ഡിഗ്രിക്കു പഠിക്കാന്‍ തിരുവനന്തപുരത്ത് വരുന്നത്.....ആര്‍ട്സ് കോളേജില്‍ പഠനവും യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസവുമായി രണ്ടു കൊല്ലം...

ആ രണ്ടു കൊല്ലത്തിനിടയില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനൊഹരങ്ങളായ കുറെ നിമിഷങ്ങല്‍ക്കു സാക്ഷിയായി.....സ്വാതി തിരുനാള്‍ സാംഗീത കോളേജും,ആര്‍ട്സ് കോളേജും,തമ്പാനൂരും,കിഴക്കേക്കോട്ടയും,പാളയത്തെ തെരുവുകളും,ഫൈന്‍ ആര്‍ട്സ് കോളേജും,ബ്രിട്ടീഷ് ലൈബ്രരിയും പിന്നെയെന്റെ മനോഹരമായ ഹോസ്റ്റലും,മ്യൂസിയവും,പൂക്കളാല്‍ ആ നഗരത്തെ അലങ്കരിക്കുന്ന തണല്‍ മരങ്ങളും ഒക്കെയായ് കാല്പനികതയുടേയും കവിതയുടേയും സുന്ദരമായൊരു ലോകം എന്റെ മുന്‍പില്‍ വിടരുകയായിരുന്നു....ഒരു സുഹ്രുത്തിനെപ്പോലെയായിരുന്നു എനിക്കാ നഗരം.....പിന്നീടെവിടെ നിന്നും ലഭിക്കാത്തൊരു സുരക്ഷിതത്വ ബോധവും സ്നേഹവും എനിക്കവന്‍ തന്നു...എന്റെ ഏകാന്തതകളില്‍ എന്നെ ശല്യപ്പെടുത്താതിരിക്കുവാന്‍ അവന്‍ പ്രത്യോകം ശ്രദ്ധിച്ചു.....പകരം എനിക്കു കൂട്ടിരിക്കുവാന്‍ തുടങ്ങി.... ബഹളങ്ങളുടേയും തിരക്കുകളുടേയും നടുവിലും ശാന്തതയുടേയും സ്വഛ്തയുടേയും മനോഹരമായൊരു ലോകം കാട്ടി തന്നു...രണ്ടു കൊല്ലം രണ്ടു നിമിഷം പോലെ അവസാനിച്ചു......

പിന്നീടു 6 കൊല്ലങ്ങള്‍ക്കു ശേഷം ഇവിടെ ബാംഗ്ലൂരില്‍ ഇരുന്നും ഞാന്‍ ഞാന്‍ നഷ്ടപ്പെട്ട എന്റെ ആ ലോകം തിരയുകയാണു.....ഇവിടെ ഒരു സോഫ്റ്വെയര്‍ എഞിനീയറായ് ജോലി ചെയ്യുമ്പോഴും ഓര്‍മകള്‍ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്....ഞാന്‍ എന്നെത്തന്നെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്....

നാളെ ഒരു കവിതയോടു കൂടി നമുക്കീ യാത്ര ആ‍രംഭിക്കാം....


അരവി

9 comments:

ദിവ (diva) said...

സ്വാഗതം...

അരവിശിവ. said...

സ്വാഗതത്തിനു നന്ദി...കവിത ഇന്നു തന്നെ പോസ്റ്റ് ചെയ്യാമെന്നു കരുതുന്നു....

ശ്രീജിത്ത്‌ കെ said...

http://ashwameedham.blogspot.com/2006/07/blog-post_28.html

ഇവിടെ മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് വിവരിച്ചിട്ടുണ്ട്. ഒന്ന് നോക്കൂ.

അരവിശിവ. said...

ഉപകാരമായി....ഞാന്‍ ആ ഓപ്ഷന്‍സ് മുഴുവന്‍ ചെക്കു ചെയ്തു...നന്ദി....

s.kumar said...

Aravi, i wish to write in malayalam unfortunatly now i am not able to write in malayalam.
its fantastic. I hope you will see my anthikkadu smaranakal.

കുട്ടന്മേനൊന്‍::KM said...

നന്നായി എഴുതിയിരിക്കുന്നു. തമ്പാനൂര്‍ ബസ്റ്റേഷനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് കൊതുകുകളെയാണ്., വര്‍ഷങ്ങള്‍ക്കുമുന്‍പ് അരിസ്റ്റോ ജങ്ഷനിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഒരു രാത്രി മുഴുവന്‍ കൊതുകുകടി കൊണ്ട് ഉറക്കം നഷ്ടപ്പെട്ട് സ്റ്റേഷനിലിരുന്ന് നേരം വെളുപ്പിച്ചത്.

ഏറനാടന്‍ said...

മറക്കാനാവാത്ത ഒത്തിരിയൊത്തിരി സുഖകരവും അല്ലാത്തതുമായ അനുഭവങ്ങളും സ്വപ്‌നങ്ങളും ഓര്‍മ്മയുടെ ചിപ്പിക്കുള്ളിലൊതുക്കുവാന്‍ ബാക്കിവെച്ച്‌ ഞാന്‍ അനതപുരിയോട്‌ യാത്ര ചോദിച്ച്‌ പിരിഞ്ഞിട്ട്‌ ഇത്തിരി കൊല്ലങ്ങളേയായിട്ടുള്ളൂ.. എല്ലാം വീണ്ടും ഓര്‍ത്തെടുക്കാന്‍ സുഹൃത്തേ.. താങ്കളുടെ ബ്ലോഗിലൂടെ സാധിച്ചു.

കലേഷ്‌ കുമാര്‍ said...

ആര്‍ട്ട്സ് കോളേജ്, മൊടസ്കൂള്‍, ചെങ്കല്‍ചൂള, പ്രസ്സ് റോഡ്, എസം എസം ഇന്‍സ്റ്റിറ്റുട്ട്, ബ്രിട്ടീഷ് ലൈബ്രറി, വൈയെംസീയേ, സെക്രട്ടറിയേറ്റ്, സ്റ്റാച്യൂ, ഏജീസ് ഓഫീസ്, കോഫീ ഹൌസ്, യൂണിവേഴ്സിറ്റി കോളേജ്, വി.ജെ.റ്റി ഹാള്‍, പാളയം.....

ഓര്‍മ്മകള്‍....

അരവിശിവ. said...

ആറു മാസം ദൈര്‍ഘ്യമുള്ള എന്റെ ബ്ലോഗ് അനുഭവത്തില്‍ ആദ്യമായി ‘സ്വാഗതം..’ഓതി കമന്റിടുകയും പിന്നീടുമെന്റെ നല്ലൊരു ക്രിട്ടിക്കായി മിക്ക പോസ്റ്റുകളിലും വരികയും ചെയ്ത ദിവായ്ക്ക് സ്നേഹപൂര്‍വ്വം ഒരു നന്ദി പ്രകാശിപ്പിയ്ക്കുന്നു...

ആ ഓര്‍മ്മകള്‍ തിരികെ തന്ന കുമാറേട്ടനും നന്ദി...